മാര്‍ജിന്‍ഫ്രീ 
മാര്‍ക്കറ്റിന് തീപിടിച്ചു

തലവടി പനയന്നൂർകാവ് ജങ്‌ഷന് സമീപം പ്രവർത്തിക്കുന്ന മാർജിൻ ഫ്രീ മാർക്കറ്റ് കത്തിനശിച്ച നിലയിൽ


മങ്കൊമ്പ് തലവടിയിൽ മാർജിൻഫ്രീ മാർക്കറ്റിന് തീപിടിച്ചു. പനയന്നൂർകാവ് ജങ്‌ഷന് സമീപം പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ മാർജിൻ ഫ്രീ മാർക്കറ്റിനാണ് ചൊവ്വ പുലർച്ചെ തീപിടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. പ്രഭാത സവാരിക്കിറങ്ങിയവർ കടയിൽ പുക ഉയരുന്നതുകണ്ട്‌ ഉടമസ്ഥനായ അനീഷിനെ വിവരം അറിയിച്ചു. കടയുടമയും നാട്ടുകാരും ചേർന്നാണ്‌ തീയണച്ചത്‌. Read on deshabhimani.com

Related News