302 രോ​ഗികള്‍



ആലപ്പുഴ  ജില്ലയിൽ ഞായറാഴ്‌ച 302 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 287 പേർക്കും സമ്പർക്കബാധയാണ്‌. സമ്പർക്കവ്യാപന തോത് 95 ശതമാനം. 15 പേരുടെ  ഉറവിടം ലഭ്യമല്ല. 512 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പർക്കത്തിലൂടെ രോ​ഗികളായവരിൽ തിരുവൻവണ്ടൂർ സ്വദേശികളാണ് കൂടുതൽ. 51 പേർ. വെൺമണി 23, മാന്നാർ 21, മാവേലിക്കര 12, ആലപ്പുഴ, തകഴി, ചേർത്തല 10 വീതം എന്നിങ്ങനെയാണ് രോ​ഗികൾ കൂടുതലുള്ള പ്രദേശങ്ങൾ. ജില്ലയിലെ ആകെ രോഗികൾ 62,654 ആയി. 58,108 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗംവന്നു. ആകെ 58,913 പേർ രോഗ മുക്തരായി. 4196പേർ ചികിത്സയിലുണ്ട്. ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 19 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 15 പേരെ അറസ്‌റ്റ്‌ ചെയ്‌തു. Read on deshabhimani.com

Related News