19 April Friday

302 രോ​ഗികള്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021
ആലപ്പുഴ 
ജില്ലയിൽ ഞായറാഴ്‌ച 302 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 287 പേർക്കും സമ്പർക്കബാധയാണ്‌. സമ്പർക്കവ്യാപന തോത് 95 ശതമാനം. 15 പേരുടെ  ഉറവിടം ലഭ്യമല്ല. 512 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പർക്കത്തിലൂടെ രോ​ഗികളായവരിൽ തിരുവൻവണ്ടൂർ സ്വദേശികളാണ് കൂടുതൽ. 51 പേർ. വെൺമണി 23, മാന്നാർ 21, മാവേലിക്കര 12, ആലപ്പുഴ, തകഴി, ചേർത്തല 10 വീതം എന്നിങ്ങനെയാണ് രോ​ഗികൾ കൂടുതലുള്ള പ്രദേശങ്ങൾ. ജില്ലയിലെ ആകെ രോഗികൾ 62,654 ആയി. 58,108 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗംവന്നു. ആകെ 58,913 പേർ രോഗ മുക്തരായി. 4196പേർ ചികിത്സയിലുണ്ട്. ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 19 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 15 പേരെ അറസ്‌റ്റ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top