34 വീട്‌ കൈമാറി

അമ്പലപ്പുഴ മണ്ഡലത്തിൽ പുനർഗേഹം പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറുന്നു


ആലപ്പുഴ പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ നിർമിച്ച വീടുകളുടെ താക്കോൽ വിതരണം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. അമ്പലപ്പുഴ മണ്ഡലത്തിലെ 27 വീടുകളുടെ താക്കോലും മന്ത്രി കൈമാറി. പദ്ധതിയിൽ സ്ഥലം വാങ്ങുന്നതിന്‌ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഗുണഭോക്താവിന് 55,000 രൂപ വരെ ലാഭിക്കാനാകും. ജില്ലയിൽ 34 പേർക്ക്‌ താക്കോൽ കൈമാറി. എച്ച് സലാം എംഎൽഎ അധ്യക്ഷനായി.  എ എം ആരിഫ് എംപി  വിശിഷ്‌ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, പഞ്ചായത്ത് പ്രസിഡന്റുമാരായ എ എസ് സുദർശൻ, കെ കവിത, എസ് ഹാരിസ്, പി ജി സൈറസ്, സജിത സതീശൻ, ജില്ലാ പഞ്ചായത്ത് അംഗം പി അഞ്‌ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി വേണുലാൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ് ഐ രാജീവ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News