കാർഷിക പ്രശ്നോത്തരി

സിപിസിആർഐയും പുതുപ്പള്ളി വില്ലേജ് സർവീസ് സഹകരണബാങ്കും മുതുകുളം ബ്ലോക്ക് പഞ്ചായത്തും ചേർന്ന്‌ 
സംഘടിപ്പിച്ച കാർഷിക പ്രശ്നോത്തരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു


കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായി സിപിസിആർഐയും പുതുപ്പള്ളി വില്ലേജ് സർവീസ് സഹകരണബാങ്കും മുതുകുളം ബ്ലോക്ക് പഞ്ചായത്തും ചേർന്ന്‌ കാർഷിക പ്രശ്നോത്തരി സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി  ഉദ്ഘാടനംചെയ്തു. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി.  കാർഷിക സാങ്കേതികവിവര കേന്ദ്രം സ്പെഷ്യൽ ഓഫീസറും സംഗീതസംവിധായകനുമായ ഡോ. ജെ ശ്രീവത്സൻ മുഖ്യാതിഥിയായിരുന്നു. മെഗാഫിനാലെ വിജയികൾക്ക് സമ്മാനദാനവും  നടന്നു. ചടങ്ങിൽ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും സിപിസിആർഐയിലെ ശാസ്ത്രജ്ഞരും പങ്കെടുത്തു. Read on deshabhimani.com

Related News