29 March Friday

കാർഷിക പ്രശ്നോത്തരി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

സിപിസിആർഐയും പുതുപ്പള്ളി വില്ലേജ് സർവീസ് സഹകരണബാങ്കും മുതുകുളം ബ്ലോക്ക് പഞ്ചായത്തും ചേർന്ന്‌ 
സംഘടിപ്പിച്ച കാർഷിക പ്രശ്നോത്തരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

കായംകുളം
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായി സിപിസിആർഐയും പുതുപ്പള്ളി വില്ലേജ് സർവീസ് സഹകരണബാങ്കും മുതുകുളം ബ്ലോക്ക് പഞ്ചായത്തും ചേർന്ന്‌ കാർഷിക പ്രശ്നോത്തരി സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി  ഉദ്ഘാടനംചെയ്തു. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. 
കാർഷിക സാങ്കേതികവിവര കേന്ദ്രം സ്പെഷ്യൽ ഓഫീസറും സംഗീതസംവിധായകനുമായ ഡോ. ജെ ശ്രീവത്സൻ മുഖ്യാതിഥിയായിരുന്നു. മെഗാഫിനാലെ വിജയികൾക്ക് സമ്മാനദാനവും  നടന്നു. ചടങ്ങിൽ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും സിപിസിആർഐയിലെ ശാസ്ത്രജ്ഞരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top