ഭരതും സഫലും വിജയികൾ

സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴിയിൽ സംഘടിപ്പിച്ച ചെസ്‌ ടൂർണമെന്റ്


കഞ്ഞിക്കുഴി  സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴിയിൽ സംഘടിപ്പിച്ച ചെസ്‌ ടൂർണമെന്റിൽ ആലപ്പുഴ സ്വദേശി ഭരത്‌ കൃഷ്ണൻ രാജേഷ്, സഫൽ ഫാസിൽ എന്നിവർ വിജയികളായി. ഓപ്പൺവിഭാഗത്തിലാണ്‌ ഭരത്‌ ചാംപ്യനായത്‌. സി ജി നിരൂദ്‌ പ്രസാദ്‌, ഡി ഷെയിക്‌ സലീം എന്നിവർ രണ്ടും മൂന്നുംസ്ഥാനംനേടി.  അണ്ടർ 17 വിഭാഗത്തിലാണ്‌ സഫൽ ഒന്നാമതെത്തിയത്‌. എസ്‌ വരദ, ആർ റിതിക  എന്നിവർ രണ്ടുംമൂന്നാം സ്‌ഥാനംനേടി. എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ അധ്യക്ഷനായി. സി ദീപു മോൻ എൻ എം സുമേഷ്, സജി മോഹൻ, വിനീത് കുമാർ, ആർ അശ്വിൻ എന്നിവർ സംസാരിച്ചു.  സമാപന സമ്മേളനത്തിൽ വിജയികൾക്ക് ജില്ലാസെക്രട്ടറി ആർ നാസർ സമ്മാനം നൽകി. ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണൻ പങ്കെടുത്തു.   Read on deshabhimani.com

Related News