24 April Wednesday
ജില്ലാതല ചെസ്‌

ഭരതും സഫലും വിജയികൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴിയിൽ സംഘടിപ്പിച്ച ചെസ്‌ ടൂർണമെന്റ്

കഞ്ഞിക്കുഴി 
സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴിയിൽ സംഘടിപ്പിച്ച ചെസ്‌ ടൂർണമെന്റിൽ ആലപ്പുഴ സ്വദേശി ഭരത്‌ കൃഷ്ണൻ രാജേഷ്, സഫൽ ഫാസിൽ എന്നിവർ വിജയികളായി. ഓപ്പൺവിഭാഗത്തിലാണ്‌ ഭരത്‌ ചാംപ്യനായത്‌. സി ജി നിരൂദ്‌ പ്രസാദ്‌, ഡി ഷെയിക്‌ സലീം എന്നിവർ രണ്ടും മൂന്നുംസ്ഥാനംനേടി. 
അണ്ടർ 17 വിഭാഗത്തിലാണ്‌ സഫൽ ഒന്നാമതെത്തിയത്‌. എസ്‌ വരദ, ആർ റിതിക  എന്നിവർ രണ്ടുംമൂന്നാം സ്‌ഥാനംനേടി. എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
 ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ അധ്യക്ഷനായി. സി ദീപു മോൻ എൻ എം സുമേഷ്, സജി മോഹൻ, വിനീത് കുമാർ, ആർ അശ്വിൻ എന്നിവർ സംസാരിച്ചു. 
സമാപന സമ്മേളനത്തിൽ വിജയികൾക്ക് ജില്ലാസെക്രട്ടറി ആർ നാസർ സമ്മാനം നൽകി. ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണൻ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top