ആയുർവേദ മെഡിക്കൽ അസോ. ജില്ലാ സമ്മേളനം

ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആലപ്പുഴ രാമവർമ ക്ലബ്ബിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ് ഡോ. എ സൈനുൽ ആബ്ദീൻ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ മുഖ്യാതിഥിയായി. വനിതാസമ്മേളനം സഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്‌തു. എഎംഎഐ സംസ്ഥാന പ്രസിഡന്റ്‌ ഡോ രാജു തോമസ്, ജില്ലാസാമൂഹ്യനീതി ഓഫീസർ എ ഒ അബിൻ, കൗൺസിലർ ഡോ. ലിന്റാ ഫ്രാൻസിസ്, ഡോ.രജിത് ആനന്ദ്, ഡോ.കെ എസ് വിഷ്ണു നമ്പൂതിരി, ഡോ.ആർ കൃഷ്ണകുമാർ, ഡോ.കെ അനീഷ് കുമാർ, ഡോ.രശ്മി എസ് രാജ്, ഡോ.ബി രാജേഷ്‌ തുടങ്ങിയവർ  സംസാരിച്ചു. ഡോ ടി എസ്‌  ജയൻ പ്രബന്ധം അവതരിപ്പിച്ചു. Read on deshabhimani.com

Related News