12 July Saturday

ആയുർവേദ മെഡിക്കൽ അസോ. ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആലപ്പുഴ രാമവർമ ക്ലബ്ബിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ് ഡോ. എ സൈനുൽ ആബ്ദീൻ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ മുഖ്യാതിഥിയായി. വനിതാസമ്മേളനം സഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്‌തു. എഎംഎഐ സംസ്ഥാന പ്രസിഡന്റ്‌ ഡോ രാജു തോമസ്, ജില്ലാസാമൂഹ്യനീതി ഓഫീസർ എ ഒ അബിൻ, കൗൺസിലർ ഡോ. ലിന്റാ ഫ്രാൻസിസ്, ഡോ.രജിത് ആനന്ദ്, ഡോ.കെ എസ് വിഷ്ണു നമ്പൂതിരി, ഡോ.ആർ കൃഷ്ണകുമാർ, ഡോ.കെ അനീഷ് കുമാർ, ഡോ.രശ്മി എസ് രാജ്, ഡോ.ബി രാജേഷ്‌ തുടങ്ങിയവർ  സംസാരിച്ചു. ഡോ ടി എസ്‌  ജയൻ പ്രബന്ധം അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top