11 ആരോ​ഗ്യപ്രവർത്തകർക്ക്‌ രോ​ഗം



ആലപ്പുഴ ജില്ലയിലെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം കൂടിയും കുറഞ്ഞും തുടരുന്നു. രണ്ട് ദിവസത്തെ ആശ്വാസ കണക്കുകൾക്കുശേഷം വീണ്ടും രോ​ഗവ്യാപനം രൂക്ഷമായി. വ്യാഴാഴ്‌ച 521 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. 456, 488 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ രണ്ടുദിവസങ്ങളിലെ കണക്ക്. സമ്പർക്കവും കുറയാതെ തുടരുകയാണ്.  വ്യാഴാഴ്‌ച ആകെ രോ​ഗികളുടെ 97 ശതമാനമാണ് സമ്പർക്കത്തിലൂടെയുള്ള വ്യാപനം. 521ൽ 506 പേർ. സമ്പർക്കരോ​ഗികൾക്ക് പുറമേ നാലുപേർ വിദേശത്തുനിന്നെത്തി. 11 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ഒരാഴ്‌ചയിൽ 30 ആരോ​ഗ്യപ്രവർത്തകർക്കാണ് രോ​ഗം ബാധിച്ചത്. രോ​ഗമുക്തിയും കഴിഞ്ഞദിവസത്തേക്കാൾ കുറഞ്ഞു. 465 പേരാണ് വ്യാഴാഴ്‌ച രോഗമുക്തരായത്. കഴിഞ്ഞ ഒരാഴ്‌ചയിൽ മാത്രം 4338 പുതിയ പുതിയ രോഗികളുണ്ട്. ഇതിൽ 4074 സമ്പർക്ക രോ​ഗികൾ. രോ​ഗികളുടെ 94 ശതമാനവും സമ്പർക്കം.    വ്യാഴാഴ്‌ച സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരിൽ ആലപ്പുഴ സ്വദേശികളാണ് കൂടുതൽ. 93 പേർ. അരൂർ 48, പുന്നപ്ര തെക്ക് 41, മാരാരിക്കുളം തെക്ക് 40, കുത്തിയതോട് 25, ചേന്നംപള്ളിപ്പുറം 20, മണ്ണഞ്ചേരി 15, ചേർത്തല, പുറക്കാട് 13 വീതം, കായംകുളം 12,  ചേപ്പാട് 11 എന്നിവയാണ് രോ​ഗികൾ കൂടുതലുള്ള പ്രദേശങ്ങൾ. 22 പ്രദേശങ്ങളിൽ പുതിയരോഗികളില്ലാത്തത് ആശ്വാസമാണ്. ജില്ലയിലെ ആകെ രോ​ഗികളുടെ എണ്ണം 22,796 ആയി. സമ്പർക്കത്തിലൂടെ 20,251 പേർക്കാണ് കോവിഡ് വന്നത്. ആകെ 16,614 പേർ രോഗമുക്തരായി. 6200 പേർ ചികിത്സയിൽ ഉണ്ട്. Read on deshabhimani.com

Related News