19 April Friday
സമ്പര്‍ക്കം 97 ശതമാനം

11 ആരോ​ഗ്യപ്രവർത്തകർക്ക്‌ രോ​ഗം

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020
ആലപ്പുഴ
ജില്ലയിലെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം കൂടിയും കുറഞ്ഞും തുടരുന്നു. രണ്ട് ദിവസത്തെ ആശ്വാസ കണക്കുകൾക്കുശേഷം വീണ്ടും രോ​ഗവ്യാപനം രൂക്ഷമായി. വ്യാഴാഴ്‌ച 521 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. 456, 488 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ രണ്ടുദിവസങ്ങളിലെ കണക്ക്. സമ്പർക്കവും കുറയാതെ തുടരുകയാണ്. 
വ്യാഴാഴ്‌ച ആകെ രോ​ഗികളുടെ 97 ശതമാനമാണ് സമ്പർക്കത്തിലൂടെയുള്ള വ്യാപനം. 521ൽ 506 പേർ. സമ്പർക്കരോ​ഗികൾക്ക് പുറമേ നാലുപേർ വിദേശത്തുനിന്നെത്തി. 11 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ഒരാഴ്‌ചയിൽ 30 ആരോ​ഗ്യപ്രവർത്തകർക്കാണ് രോ​ഗം ബാധിച്ചത്. രോ​ഗമുക്തിയും കഴിഞ്ഞദിവസത്തേക്കാൾ കുറഞ്ഞു. 465 പേരാണ് വ്യാഴാഴ്‌ച രോഗമുക്തരായത്. കഴിഞ്ഞ ഒരാഴ്‌ചയിൽ മാത്രം 4338 പുതിയ പുതിയ രോഗികളുണ്ട്. ഇതിൽ 4074 സമ്പർക്ക രോ​ഗികൾ. രോ​ഗികളുടെ 94 ശതമാനവും സമ്പർക്കം. 
  വ്യാഴാഴ്‌ച സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരിൽ ആലപ്പുഴ സ്വദേശികളാണ് കൂടുതൽ. 93 പേർ. അരൂർ 48, പുന്നപ്ര തെക്ക് 41, മാരാരിക്കുളം തെക്ക് 40, കുത്തിയതോട് 25, ചേന്നംപള്ളിപ്പുറം 20, മണ്ണഞ്ചേരി 15, ചേർത്തല, പുറക്കാട് 13 വീതം, കായംകുളം 12,  ചേപ്പാട് 11 എന്നിവയാണ് രോ​ഗികൾ കൂടുതലുള്ള പ്രദേശങ്ങൾ. 22 പ്രദേശങ്ങളിൽ പുതിയരോഗികളില്ലാത്തത് ആശ്വാസമാണ്. ജില്ലയിലെ ആകെ രോ​ഗികളുടെ എണ്ണം 22,796 ആയി. സമ്പർക്കത്തിലൂടെ 20,251 പേർക്കാണ് കോവിഡ് വന്നത്. ആകെ 16,614 പേർ രോഗമുക്തരായി. 6200 പേർ ചികിത്സയിൽ ഉണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top