ടിപിആര്‍ 22 കടന്നു



ആലപ്പുഴ ജില്ലയിൽ ബുധനാഴ്‌ച 969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1520 പേർ രോഗമുക്തരായി. 22.7 ശതമാനമാണ് ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 911 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 55 പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 2,74,771 പേർ രോഗമുക്തരായി. 10,786 പേർ ചികിത്സയിലുണ്ട്.  241 പേർ കോവിഡ് ആശുപത്രികളിലും 1806 പേർ സിഎഫ്എൽടിസികളിലും ചികിത്സയിലുണ്ട്. ആകെ 24,205 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 4268 സാമ്പിളുകളാണ് ബുധനാഴ്‌ച പരിശോധനയ്‌ക്ക്‌ അയച്ചത്.  Read on deshabhimani.com

Related News