നവോത്ഥാനമൂല്യം സംരക്ഷിക്കാൻ പൊരുതണം

കേരള സ്‌റ്റേറ്റ്‌ ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 
സാംസ്‌കാരിക സമ്മേളനം മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനംചെയ്യുന്നു


  ചേർത്തല അന്ധവിശ്വാസവും അനാചാരവും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനെതിരെ സംഘടിത ചെറുത്തുനിൽപ്പ്‌ അനിവാര്യമാണെന്ന്‌  മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. കേരള സ്‌റ്റേറ്റ്‌ ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരികസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.   സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പൊരുതണം. അഫ്‌ഗാനിസ്ഥാനിൽ സ്‌ത്രീകൾക്കും യുവാക്കൾക്കും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ ഇന്ത്യയിലും നടപ്പാക്കാനാണ്‌ നീക്കമെന്നും അദ്ദേഹം പറഞ്ഞു. എൻ ആർ ബാബുരാജ്‌ അധ്യക്ഷനായി. അലിയാർ എം മാക്കിയിൽ, വി ബി അശോകൻ, ഷേർളി ഭാർഗവൻ, എസ്‌ ഖിലാബ്‌, കെ പി പ്രതാപൻ എന്നിവർ സംസാരിച്ചു. പി ഷാജിമോഹൻ സ്വാഗതവും സി ബി ശശിധരൻനായർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News