20 April Saturday

നവോത്ഥാനമൂല്യം സംരക്ഷിക്കാൻ പൊരുതണം

സ്വന്തം ലേഖകൻUpdated: Monday May 16, 2022

കേരള സ്‌റ്റേറ്റ്‌ ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 
സാംസ്‌കാരിക സമ്മേളനം മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനംചെയ്യുന്നു

 
ചേർത്തല
അന്ധവിശ്വാസവും അനാചാരവും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനെതിരെ സംഘടിത ചെറുത്തുനിൽപ്പ്‌ അനിവാര്യമാണെന്ന്‌  മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. കേരള സ്‌റ്റേറ്റ്‌ ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരികസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  
സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പൊരുതണം. അഫ്‌ഗാനിസ്ഥാനിൽ സ്‌ത്രീകൾക്കും യുവാക്കൾക്കും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ ഇന്ത്യയിലും നടപ്പാക്കാനാണ്‌ നീക്കമെന്നും അദ്ദേഹം പറഞ്ഞു. എൻ ആർ ബാബുരാജ്‌ അധ്യക്ഷനായി. അലിയാർ എം മാക്കിയിൽ, വി ബി അശോകൻ, ഷേർളി ഭാർഗവൻ, എസ്‌ ഖിലാബ്‌, കെ പി പ്രതാപൻ എന്നിവർ സംസാരിച്ചു. പി ഷാജിമോഹൻ സ്വാഗതവും സി ബി ശശിധരൻനായർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top