ആഘോഷദിനങ്ങള്‍ക്ക് ഇന്ന് സമാപനം

ആലപ്പുഴ ബീച്ചിൽ ഗിന്നസ് പക്രുവും സംഘവും അവതരിപ്പിച്ച മെഗാ ഷോ


 ആലപ്പുഴ ജില്ലയ്‍ക്ക് ആഘോഷത്തിന്റെ ദിനങ്ങൾ സമ്മാനിച്ച എന്റെ കേരളം പ്രദർശന–-വിപണന മേളയ്‍ക്ക് തിങ്കളാഴ്‍ച സമാപനം. ആലപ്പുഴ ബീച്ചിൽ വൈകിട്ട് ആറിനാണ് സമാപനച്ചടങ്ങ്.  ഉദ്ഘാടനദിവസംമുതൽ മേളയും കലാപരിപാടികളും വീക്ഷിക്കാൻ പതിനായിരങ്ങളെത്തി. ഞായർ വൈകിട്ട് ഗിന്നസ് പക്രുവും സംഘവും മെഗാ ഷോയുമായി വേദിയിലെത്തിയപ്പോൾ പ്രദർശനനഗരി ജനസാഗരമായി. തിങ്കളാഴ്‍ച മൂന്ന് സംഗീത പരിപാടിയുണ്ട്. ചലച്ചിത്ര ഗായകൻ അൻവർ സാദത്തിന്റെ ഗാനമേള പകൽ 11ന് നടക്കും. തുടർന്ന് ഡോ. രജികുമാർ നയിക്കുന്ന മധുരിമ മാന്നാറിന്റെ ഓൾഡ് ഈസ് ഗോൾഡ് ഗാനമേള.  രാത്രി ഏഴിന് ആട്ടം കലാസമിതിയും ചെമ്മീൻ ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ വേദിയിലെത്തും. Read on deshabhimani.com

Related News