18 April Thursday

ആഘോഷദിനങ്ങള്‍ക്ക് ഇന്ന് സമാപനം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ആലപ്പുഴ ബീച്ചിൽ ഗിന്നസ് പക്രുവും സംഘവും അവതരിപ്പിച്ച മെഗാ ഷോ

 ആലപ്പുഴ

ജില്ലയ്‍ക്ക് ആഘോഷത്തിന്റെ ദിനങ്ങൾ സമ്മാനിച്ച എന്റെ കേരളം പ്രദർശന–-വിപണന മേളയ്‍ക്ക് തിങ്കളാഴ്‍ച സമാപനം. ആലപ്പുഴ ബീച്ചിൽ വൈകിട്ട് ആറിനാണ് സമാപനച്ചടങ്ങ്. 
ഉദ്ഘാടനദിവസംമുതൽ മേളയും കലാപരിപാടികളും വീക്ഷിക്കാൻ പതിനായിരങ്ങളെത്തി. ഞായർ വൈകിട്ട് ഗിന്നസ് പക്രുവും സംഘവും മെഗാ ഷോയുമായി വേദിയിലെത്തിയപ്പോൾ പ്രദർശനനഗരി ജനസാഗരമായി. തിങ്കളാഴ്‍ച മൂന്ന് സംഗീത പരിപാടിയുണ്ട്. ചലച്ചിത്ര ഗായകൻ അൻവർ സാദത്തിന്റെ ഗാനമേള പകൽ 11ന് നടക്കും. തുടർന്ന് ഡോ. രജികുമാർ നയിക്കുന്ന മധുരിമ മാന്നാറിന്റെ ഓൾഡ് ഈസ് ഗോൾഡ് ഗാനമേള. 
രാത്രി ഏഴിന് ആട്ടം കലാസമിതിയും ചെമ്മീൻ ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ വേദിയിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top