മാനദണ്ഡം പാലിക്കാതെ പടക്കംവിറ്റ കടയുടമകള്‍ക്കതിരെ കേസ്



ആലപ്പുഴ വിഷുവിന്‌ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കാതെ പടക്കവിൽപ്പന നടത്തിയതിന്‌ ന​ഗരത്തിലെ ആറ് കച്ചവടക്കാർക്കെതിരെ കേസെടുത്തു.  കോവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ പടക്കം വിൽക്കുമ്പോൾ കടകളിൽ വരുന്നവർ സാമൂഹിക അകലം പാലിക്കുന്നതിനും ആൾക്കൂട്ടം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചിരുന്നു. ആലപ്പുഴ നോർത്ത്, സൗത്ത്, മണ്ണഞ്ചേരി പൊലീസ് ഇൻസ്‌പെക്‌ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്. ഡിസീസ് ഓർഡിനൻസ് 2020 നിയമപ്രകാരമാണ് കേസ്. Read on deshabhimani.com

Related News