29 March Friday

മാനദണ്ഡം പാലിക്കാതെ പടക്കംവിറ്റ കടയുടമകള്‍ക്കതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021
ആലപ്പുഴ
വിഷുവിന്‌ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കാതെ പടക്കവിൽപ്പന നടത്തിയതിന്‌ ന​ഗരത്തിലെ ആറ് കച്ചവടക്കാർക്കെതിരെ കേസെടുത്തു. 
കോവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ പടക്കം വിൽക്കുമ്പോൾ കടകളിൽ വരുന്നവർ സാമൂഹിക അകലം പാലിക്കുന്നതിനും ആൾക്കൂട്ടം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചിരുന്നു. ആലപ്പുഴ നോർത്ത്, സൗത്ത്, മണ്ണഞ്ചേരി പൊലീസ് ഇൻസ്‌പെക്‌ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്. ഡിസീസ് ഓർഡിനൻസ് 2020 നിയമപ്രകാരമാണ് കേസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top