ശുചിത്വത്തിന്‌ മുൻഗണന നല്‍കി 
പള്ളിപ്പാട് പഞ്ചാ. ബജറ്റ്‌



ഹരിപ്പാട്  ശുചിത്വ, കാർഷിക, പാർപ്പിട മേഖലകൾക്ക് പരിഗണണ നൽകുന്ന  പള്ളിപ്പാട് പഞ്ചായത്തിന്റെ 2023-–-24 ലെ ബജറ്റ് വൈസ്‌പ്രസിഡന്റ് തോമസ്‌ മാത്യു അവതരിപ്പിച്ചു. ലൈഫ് ഭവനപദ്ധതിക്കായി 12.48 കോടി വകയിരുത്തി. ജലജീവൻ മിഷൻ പദ്ധതിയിൽ പളളിപ്പാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 29 കോടിയുടെ പദ്ധതി കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കും. തുടർച്ചയായ വെള്ളപ്പൊക്കത്തിൽ തകർന്ന കാർഷികമേഖലയ്‌ക്കും, പട്ടികജാതി-–-വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾക്കും കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. 19,57,12,819 രൂപ വരവും 19,04,04,600 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌.  പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ‍  അധ്യക്ഷയായി.  Read on deshabhimani.com

Related News