26 April Friday

ശുചിത്വത്തിന്‌ മുൻഗണന നല്‍കി 
പള്ളിപ്പാട് പഞ്ചാ. ബജറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
ഹരിപ്പാട് 
ശുചിത്വ, കാർഷിക, പാർപ്പിട മേഖലകൾക്ക് പരിഗണണ നൽകുന്ന  പള്ളിപ്പാട് പഞ്ചായത്തിന്റെ 2023-–-24 ലെ ബജറ്റ് വൈസ്‌പ്രസിഡന്റ് തോമസ്‌ മാത്യു അവതരിപ്പിച്ചു. ലൈഫ് ഭവനപദ്ധതിക്കായി 12.48 കോടി വകയിരുത്തി. ജലജീവൻ മിഷൻ പദ്ധതിയിൽ പളളിപ്പാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 29 കോടിയുടെ പദ്ധതി കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കും. തുടർച്ചയായ വെള്ളപ്പൊക്കത്തിൽ തകർന്ന കാർഷികമേഖലയ്‌ക്കും, പട്ടികജാതി-–-വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾക്കും കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. 19,57,12,819 രൂപ വരവും 19,04,04,600 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌.  പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ‍  അധ്യക്ഷയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top