വാട്ടർ അതോറിറ്റി എഇ ഓഫീസ് 
ഉപരോധിച്ചു

ആറാട്ടുപുഴ പഞ്ചായത്ത് മൂന്നാം വാർഡിലെ കുടിവെള്ളക്ഷാമം 
പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം വാട്ടർ അതോറിറ്റി എഇ ഓഫീസ് ഉപരോധിക്കുന്നു


കാർത്തികപ്പള്ളി  ആറാട്ടുപുഴ പഞ്ചായത്ത് മൂന്നാം വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്‌ കായംകുളം വാട്ടർ അതോറിറ്റി അസി. എൻജിനീയർ ഓഫീസ്  പഞ്ചായത്തംഗം ആർ രാജേഷിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. സിപിഐ എം  ഏരിയ കമ്മറ്റിയംഗം കെ കരുണാകരൻ, ആറാട്ടുപുഴ കിഴക്ക് ലോക്കൽ  സെക്രട്ടറി എ എ  റഹ്മാൻ, സി പൊന്നൻ കടവിൽ, പി കെ സുരീഷ്, വിവിധ സാമൂഹ്യ പ്രവർത്തകർ,  പൊതുജനങ്ങൾ തുടങ്ങിയവർ ഉപരോധസമരത്തിൽ  പങ്കെടുത്തു.    ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുമായി കനകക്കുന്ന് പമ്പ് ഹൗസിലെ ലൈൻ ഇന്റർലിങ്ക് ചെയ്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന്‌ സാധ്യത പരിശോധിക്കാൻ എ ഇയും ഓവർസിയറും സ്ഥലം സന്ദർശിക്കാമെന്ന  ഉറപ്പിന്മേൽ ഉച്ചയോടെ സമരം അവസാനിപ്പിച്ചു. Read on deshabhimani.com

Related News