ഡിവൈഎഫ്ഐയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചു

കൊയ്പ്പള്ളികാരാഴ്‍മയില്‍ ഡിവൈഎഫ്ഐയുടെ കൊടി നശിപ്പിച്ച നിലയില്‍


മാവേലിക്കര ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് ചെട്ടികുളങ്ങര കിഴക്ക് കൊയ്‌പ്പള്ളികാരാഴ്‌മ ക്ഷേത്ര ജങ്ഷനിൽ സ്ഥാപിച്ചിരുന്ന  കൊടിയും തോരണങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.  ക്ഷേത്രത്തിൽ ജനുവരി 18ന് നടക്കുന്ന മകരപൊങ്കാലയ്ക്ക് വേണ്ടി  ജനുവരി 14 ന് ക്ഷേത്രപരിസരം വിശ്വാസികൾ ശുചീകരിച്ചിരുന്നു.  ഈ അവസരം മുതലെടുത്ത് വിശ്വാസികളെ പഴിചാരി, മനപ്പൂർവ്വം പ്രദേശത്ത്  സംഘർഷം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് ഇതെന്ന് കരുതുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധരെ ജനം തിരിച്ചറിയണമെന്നും ഇവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും  സമാധാനാന്തരീക്ഷം തകർക്കുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റി  അഭ്യർഥിച്ചു. Read on deshabhimani.com

Related News