18 April Thursday

ഡിവൈഎഫ്ഐയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

കൊയ്പ്പള്ളികാരാഴ്‍മയില്‍ ഡിവൈഎഫ്ഐയുടെ കൊടി നശിപ്പിച്ച നിലയില്‍

മാവേലിക്കര

ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് ചെട്ടികുളങ്ങര കിഴക്ക് കൊയ്‌പ്പള്ളികാരാഴ്‌മ ക്ഷേത്ര ജങ്ഷനിൽ സ്ഥാപിച്ചിരുന്ന  കൊടിയും തോരണങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. 

ക്ഷേത്രത്തിൽ ജനുവരി 18ന് നടക്കുന്ന മകരപൊങ്കാലയ്ക്ക് വേണ്ടി  ജനുവരി 14 ന് ക്ഷേത്രപരിസരം വിശ്വാസികൾ ശുചീകരിച്ചിരുന്നു. 

ഈ അവസരം മുതലെടുത്ത് വിശ്വാസികളെ പഴിചാരി, മനപ്പൂർവ്വം പ്രദേശത്ത്  സംഘർഷം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് ഇതെന്ന് കരുതുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധരെ ജനം തിരിച്ചറിയണമെന്നും ഇവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും  സമാധാനാന്തരീക്ഷം തകർക്കുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റി  അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top