പ്രതിരോധം 
കൂടെ ചിരിയും ചിന്തയും...

ബാലസംഘം ചാരുംമൂട് ഏരിയ വേനൽത്തുമ്പി കലാജാഥ 
പരിപാടി അവതരിപ്പിക്കുന്നു


ചാരുംമൂട് ആശയതലമുയർത്തി ചിന്തകളും ചിരിയുമായി പര്യടനം നടത്തിയ ബാലസംഘം വേനൽത്തുമ്പി കലാജാഥയ്‌ക്ക് ചാരുംമൂട് ഏരിയയിൽ ഉജ്വല വരവേൽപ്പ്. സാമ്രാജ്യത്വ - മുതലാളിത്ത താൽപ്പര്യങ്ങൾ ജനതയെ വശംവദരാക്കുന്നതെങ്ങനെയെന്ന് കുട്ടികൾ ലളിതമായി വരച്ചുകാട്ടി. അനശ്വര എസ് ബിനു ക്യാപ്റ്റ്യനായ ജാഥയാണ് ഏരിയയിൽ പര്യടനം നടത്തുന്നത്. അഭിഷേക് മുരളി, ആദിത്യൻ, അലീന, ഇന്ദ്ര വി പണിക്കർ, രഹന റഹിം, ആയിഷ, സമൃദ്ധി, ജിത്തു, കാർത്തിക്, അലൻ, അദ്വൈത്, ഹരിത, അഞ്‌ജന, ഹരികൃഷ്‌ണൻ, അഭിനന്ദ്, ഒമർ ഖയാം, ശ്രദ്ധ എന്നിവരാണ് ജാഥാഗംങ്ങൾ. എസ് രാമകൃഷ്‌ണനാണ് ജാഥാ മാനേജർ.  ബാലസംഘം ഭാരവാഹികളായ രുദ്ര വി പണിക്കരും ബി അതുല്യയുമാണ് സംഗീതശിൽപ്പമൊരുക്കിയത്. വള്ളികുന്നം സത്യനാണ് പരിശീലനം നൽകിയത്. Read on deshabhimani.com

Related News