28 March Thursday

പ്രതിരോധം 
കൂടെ ചിരിയും ചിന്തയും...

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

ബാലസംഘം ചാരുംമൂട് ഏരിയ വേനൽത്തുമ്പി കലാജാഥ 
പരിപാടി അവതരിപ്പിക്കുന്നു

ചാരുംമൂട്
ആശയതലമുയർത്തി ചിന്തകളും ചിരിയുമായി പര്യടനം നടത്തിയ ബാലസംഘം വേനൽത്തുമ്പി കലാജാഥയ്‌ക്ക് ചാരുംമൂട് ഏരിയയിൽ ഉജ്വല വരവേൽപ്പ്. സാമ്രാജ്യത്വ - മുതലാളിത്ത താൽപ്പര്യങ്ങൾ ജനതയെ വശംവദരാക്കുന്നതെങ്ങനെയെന്ന് കുട്ടികൾ ലളിതമായി വരച്ചുകാട്ടി.
അനശ്വര എസ് ബിനു ക്യാപ്റ്റ്യനായ ജാഥയാണ് ഏരിയയിൽ പര്യടനം നടത്തുന്നത്. അഭിഷേക് മുരളി, ആദിത്യൻ, അലീന, ഇന്ദ്ര വി പണിക്കർ, രഹന റഹിം, ആയിഷ, സമൃദ്ധി, ജിത്തു, കാർത്തിക്, അലൻ, അദ്വൈത്, ഹരിത, അഞ്‌ജന, ഹരികൃഷ്‌ണൻ, അഭിനന്ദ്, ഒമർ ഖയാം, ശ്രദ്ധ എന്നിവരാണ് ജാഥാഗംങ്ങൾ. എസ് രാമകൃഷ്‌ണനാണ് ജാഥാ മാനേജർ. 
ബാലസംഘം ഭാരവാഹികളായ രുദ്ര വി പണിക്കരും ബി അതുല്യയുമാണ് സംഗീതശിൽപ്പമൊരുക്കിയത്. വള്ളികുന്നം സത്യനാണ് പരിശീലനം നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top