എസ്‌എഫ്‌ഐ 
വിദ്യാർഥി പ്രതിരോധം

മാരാരിക്കുളത്ത്‌ എസ്‌എഫ്‌ഐ വിദ്യാർഥി പ്രതിരോധം ജില്ലാ സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനം ചെയ്യുന്നു


ആലപ്പുഴ "രക്തദാഹികളായ കെഎസ്‌യു– -കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രവാക്യമുയർത്തി ഏരിയ കേന്ദ്രങ്ങളിൽ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. മാരാരിക്കുളത്ത്‌ ജില്ലാ സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനം ചെയ്‌തു.  മാരാരിക്കുളം ഏരിയ പ്രസിഡന്റ് കശ്യപ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ രഞ്ജിത്, ജില്ലാ കമ്മിറ്റിയംഗം അമൽദേവ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News