നിൽപ്പുസമരവുമായി കത്തോലിക്ക കോൺഗ്രസ്‌



ആലപ്പുഴ രോഗിയായ ഫാ. സ്‌റ്റാൻലി സ്വാമിയെ എൻഐഎ അറസ്‌റ്റ്‌‌ ചെയ്‌ത്‌ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച്‌ കത്തോലിക്കാ കോൺഗ്രസ് ചമ്പക്കുളം ഫൊറോനാ കമ്മിറ്റി ചമ്പക്കുളം പോസ്‌റ്റ്‌ ഓഫീസ് പടിക്കൽ നിൽപ്പ് സമരം നടത്തി.   കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ല് പിൻവലിക്കുക, സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു.  ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക റെക്‌ടർ ഫാ. എബ്രഹാം കാടാത്തുകളം ഉദ്‌ഘാടനം ചെയ്‌തു. സി ടി തോമസ് കാച്ചാംകോടം, ജോസി കുര്യൻ, വർഗീസ് ജോസഫ് വല്യാക്കൽ, ചാക്കപ്പൻ പള്ളത്തുശ്ശേരി, ജോസഫ് തോമസ് പൂണിയിൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News