29 March Friday
ഫാ. സ്റ്റാൻലി സ്വാമിയുടെ അറസ്‌റ്റ്‌

നിൽപ്പുസമരവുമായി കത്തോലിക്ക കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020
ആലപ്പുഴ
രോഗിയായ ഫാ. സ്‌റ്റാൻലി സ്വാമിയെ എൻഐഎ അറസ്‌റ്റ്‌‌ ചെയ്‌ത്‌ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച്‌ കത്തോലിക്കാ കോൺഗ്രസ് ചമ്പക്കുളം ഫൊറോനാ കമ്മിറ്റി ചമ്പക്കുളം പോസ്‌റ്റ്‌ ഓഫീസ് പടിക്കൽ നിൽപ്പ് സമരം നടത്തി. 
 കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ല് പിൻവലിക്കുക, സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു.  ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക റെക്‌ടർ ഫാ. എബ്രഹാം കാടാത്തുകളം ഉദ്‌ഘാടനം ചെയ്‌തു. സി ടി തോമസ് കാച്ചാംകോടം, ജോസി കുര്യൻ, വർഗീസ് ജോസഫ് വല്യാക്കൽ, ചാക്കപ്പൻ പള്ളത്തുശ്ശേരി, ജോസഫ് തോമസ് പൂണിയിൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top