20.45 ലക്ഷം രൂപയുടെ ക‌ൃഷിനാശം



ആലപ്പുഴ ഒരാഴ്‌ചയ്‌ക്കിടെ മഴമൂലം  ജില്ലയിൽ 20.45 ലക്ഷം രൂപയുടെ ക‌ൃഷിനാശം. നെൽക‌ൃഷിയിലാണ്‌ കൂടുതൽ നഷ്‌ടം. വിവിധ ക‌ൃഷികളിലായി 15.3 ഹെക്‌ടറിൽ നാശമുണ്ടായെന്നും 434 കർഷകരെ ബാധിച്ചെന്നുമാണ്‌ കൃഷിവകുപ്പിന്റെ കണക്ക്‌. സെപ്‌തംബർ അഞ്ചുമുതൽ 13 വരെയുള്ള കണക്കാണിത്‌. മഴ ശക്തമായ ശനിയാഴ്‌ച രാത്രിയിലെയും ഞായറാഴ്‌ചത്തെയും പൂർണമായ കണക്ക്‌ ലഭ്യമായിട്ടില്ല. 6.9  ഹെക്‌ടറിലെ നെൽക‌ൃഷിയാണ്‌ നശിച്ചത്‌. 10.35 ലക്ഷത്തിന്റെ നഷ്‌ടം. ബാധിച്ചത്‌ 267 കർഷകരെ. 1.14 ഹെക്‌ടറിലെ 745 കുലച്ച ഏത്തവാഴകൾ നശിച്ചതുമൂലം 4.47 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. 74  ഹെക്‌ടറിലെ 685 കുലയ്‌ക്കാത്ത ഏത്തവാഴകൾക്ക്‌ നാശമുണ്ടായി. 36 കർഷകർക്കായി 2.74 ലക്ഷം രൂപയുടെ നഷ്‌ടം. ചേന, ചേമ്പ്‌, കപ്പ‌ എന്നിവയടങ്ങുന്ന അഞ്ച്‌ ഹെക്‌ടറിലെ ക‌ൃഷി നശിച്ചു. 50 കർഷകർക്കായി 2.25 ലക്ഷം രൂപയുടെ നഷ്‌ടം. 1.52 ഹെക്‌ടറിലെ പച്ചക്കറിക‌ൃഷിയും നശിച്ചു. പന്തലിട്ടതും ഇടാത്തതുമായ ക‌ൃഷിയാണ്‌ നശിച്ചത്‌. Read on deshabhimani.com

Related News