25 April Thursday
കനത്തമഴ

20.45 ലക്ഷം രൂപയുടെ ക‌ൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
ആലപ്പുഴ
ഒരാഴ്‌ചയ്‌ക്കിടെ മഴമൂലം  ജില്ലയിൽ 20.45 ലക്ഷം രൂപയുടെ ക‌ൃഷിനാശം. നെൽക‌ൃഷിയിലാണ്‌ കൂടുതൽ നഷ്‌ടം. വിവിധ ക‌ൃഷികളിലായി 15.3 ഹെക്‌ടറിൽ നാശമുണ്ടായെന്നും 434 കർഷകരെ ബാധിച്ചെന്നുമാണ്‌ കൃഷിവകുപ്പിന്റെ കണക്ക്‌. സെപ്‌തംബർ അഞ്ചുമുതൽ 13 വരെയുള്ള കണക്കാണിത്‌. മഴ ശക്തമായ ശനിയാഴ്‌ച രാത്രിയിലെയും ഞായറാഴ്‌ചത്തെയും പൂർണമായ കണക്ക്‌ ലഭ്യമായിട്ടില്ല. 6.9  ഹെക്‌ടറിലെ നെൽക‌ൃഷിയാണ്‌ നശിച്ചത്‌. 10.35 ലക്ഷത്തിന്റെ നഷ്‌ടം. ബാധിച്ചത്‌ 267 കർഷകരെ. 1.14 ഹെക്‌ടറിലെ 745 കുലച്ച ഏത്തവാഴകൾ നശിച്ചതുമൂലം 4.47 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. 74  ഹെക്‌ടറിലെ 685 കുലയ്‌ക്കാത്ത ഏത്തവാഴകൾക്ക്‌ നാശമുണ്ടായി. 36 കർഷകർക്കായി 2.74 ലക്ഷം രൂപയുടെ നഷ്‌ടം. ചേന, ചേമ്പ്‌, കപ്പ‌ എന്നിവയടങ്ങുന്ന അഞ്ച്‌ ഹെക്‌ടറിലെ ക‌ൃഷി നശിച്ചു. 50 കർഷകർക്കായി 2.25 ലക്ഷം രൂപയുടെ നഷ്‌ടം. 1.52 ഹെക്‌ടറിലെ പച്ചക്കറിക‌ൃഷിയും നശിച്ചു. പന്തലിട്ടതും ഇടാത്തതുമായ ക‌ൃഷിയാണ്‌ നശിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top