എൻ കെ രാഘവൻ സ്‌മാരക 
പുരസ്‌കാരം പി കെ മേദിനിക്ക്‌



ആലപ്പുഴ സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്‌റ്റ്‌ പാർടി ആദ്യകാല സംഘാടകനുമായിരുന്ന എൻ കെ രാഘവൻ സ്‌മാരക പുരസ്‌കാരം വിപ്ലവഗായിക പി കെ മേദിനിക്ക്‌. 31ന്‌ വടക്കനാര്യാട്‌ എൻ കെ രാഘവന്റെ വീടിന്‌ സമീപം (നീലിക്കാട്ട്‌ വീട്‌) ചേരുന്ന അനുസ്‌മരണ യോഗത്തിൽ 10001 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം നൽകും. എൻ കെ രാഘവൻ സ്‌മാരക ട്രസ്‌റ്റ്‌ യോഗത്തിൽ പ്രസിഡന്റ്‌ പി ജ്യോതിസ്‌, സെക്രട്ടറി ഡി പി മധു, അഡ്വ. മോഹനദാസ്‌, ആഡ്വ. ആർ ജയസിംഹൻ, പി നവകുമാരൻ, എൻ ആർ അജയൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News