20 April Saturday

എൻ കെ രാഘവൻ സ്‌മാരക 
പുരസ്‌കാരം പി കെ മേദിനിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
ആലപ്പുഴ
സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്‌റ്റ്‌ പാർടി ആദ്യകാല സംഘാടകനുമായിരുന്ന എൻ കെ രാഘവൻ സ്‌മാരക പുരസ്‌കാരം വിപ്ലവഗായിക പി കെ മേദിനിക്ക്‌. 31ന്‌ വടക്കനാര്യാട്‌ എൻ കെ രാഘവന്റെ വീടിന്‌ സമീപം (നീലിക്കാട്ട്‌ വീട്‌) ചേരുന്ന അനുസ്‌മരണ യോഗത്തിൽ 10001 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം നൽകും. എൻ കെ രാഘവൻ സ്‌മാരക ട്രസ്‌റ്റ്‌ യോഗത്തിൽ പ്രസിഡന്റ്‌ പി ജ്യോതിസ്‌, സെക്രട്ടറി ഡി പി മധു, അഡ്വ. മോഹനദാസ്‌, ആഡ്വ. ആർ ജയസിംഹൻ, പി നവകുമാരൻ, എൻ ആർ അജയൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top