വിദ്യാലയ മുറ്റത്തൊരു 
പച്ചക്കറിത്തോട്ടം തുടങ്ങി

വിദ്യാലയ മുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്‌ ബിജി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്   വള്ളികുന്നം കടുവിനാൽ എംഎംഎൽപിഎസിൽ  കൃഷിവകുപ്പ്‌ വിദ്യാലയ മുറ്റത്തൊരു പച്ചക്കറിത്തോട്ടം തുടങ്ങി. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ്‌ ബിജി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ടി രഞ്‌ജിത് അധ്യക്ഷനായി. വാർഡംഗം പി കോമളൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ നിഖിൽ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക എസ് സിജി, ഷെബീർ, ജിഷ, ജബ്ബാർ, ഷെമി, അജി രാമൻചിറയിൽ, അശോകൻ എന്നിവർ സംസാരിച്ചു. വഴുതന, വെണ്ട, തക്കാളി, പച്ചമുളക്, കോളിഫ്ലവർ, പയർ എന്നിവയാണ് കൃഷിചെയ്യുന്നത്. Read on deshabhimani.com

Related News