26 April Friday

വിദ്യാലയ മുറ്റത്തൊരു 
പച്ചക്കറിത്തോട്ടം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

വിദ്യാലയ മുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്‌ ബിജി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്  
വള്ളികുന്നം കടുവിനാൽ എംഎംഎൽപിഎസിൽ  കൃഷിവകുപ്പ്‌ വിദ്യാലയ മുറ്റത്തൊരു പച്ചക്കറിത്തോട്ടം തുടങ്ങി. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ്‌ ബിജി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ടി രഞ്‌ജിത് അധ്യക്ഷനായി. വാർഡംഗം പി കോമളൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ നിഖിൽ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക എസ് സിജി, ഷെബീർ, ജിഷ, ജബ്ബാർ, ഷെമി, അജി രാമൻചിറയിൽ, അശോകൻ എന്നിവർ സംസാരിച്ചു. വഴുതന, വെണ്ട, തക്കാളി, പച്ചമുളക്, കോളിഫ്ലവർ, പയർ എന്നിവയാണ് കൃഷിചെയ്യുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top