വാഹന പരിശോധനയ്‍ക്കിടെ 
ബൈക്കിടിച്ച് പൊലീസുകാരന് പരിക്ക്

പരിക്കേറ്റ അമീർഖാൻ


കായംകുളം വാഹന പരിശോധനക്കിടെ ബൈക്കിടിച്ച് പൊലീസുകാരന് പരിക്ക്. കായംകുളം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്‌ യൂണിറ്റിലെ എഎസ്ഐ അമീർഖാനാണ് പരിക്കേറ്റത്. കായംകുളം മുരിക്കുമ്മൂട്ടിൽ ട്രാഫിക് നിയമംലംഘിച്ച് മൂന്നുപേർ സഞ്ചരിച്ച ബൈക്കിന് എഎസ്ഐ കൈകാണിച്ചു.  ഇവർ പൊലീസിനെ വെട്ടിച്ച് കടക്കുന്നതിനിടെ പിന്നിൽവന്ന മറ്റൊരു ബൈക്ക് തട്ടിയാണ്‌ അപകടം. നിലത്തുവീണ എഎസ്ഐയുടെ തലയ്‌ക്ക്‌ പരിക്കേറ്റു. ഉടനെ  കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News