26 April Friday

വാഹന പരിശോധനയ്‍ക്കിടെ 
ബൈക്കിടിച്ച് പൊലീസുകാരന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

പരിക്കേറ്റ അമീർഖാൻ

കായംകുളം
വാഹന പരിശോധനക്കിടെ ബൈക്കിടിച്ച് പൊലീസുകാരന് പരിക്ക്. കായംകുളം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്‌ യൂണിറ്റിലെ എഎസ്ഐ അമീർഖാനാണ് പരിക്കേറ്റത്. കായംകുളം മുരിക്കുമ്മൂട്ടിൽ ട്രാഫിക് നിയമംലംഘിച്ച് മൂന്നുപേർ സഞ്ചരിച്ച ബൈക്കിന് എഎസ്ഐ കൈകാണിച്ചു.  ഇവർ പൊലീസിനെ വെട്ടിച്ച് കടക്കുന്നതിനിടെ പിന്നിൽവന്ന മറ്റൊരു ബൈക്ക് തട്ടിയാണ്‌ അപകടം. നിലത്തുവീണ എഎസ്ഐയുടെ തലയ്‌ക്ക്‌ പരിക്കേറ്റു. ഉടനെ  കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top