ആദിവാസിദിനം ആചരിച്ചു

ആദിവാസി ക്ഷേമസമിതി അംഗത്വവിതരണം തൈക്കാട്ടുശേരിയിൽ
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം പ്രമോദ്‌ ഉദ്‌ഘാടനംചെയ്യുന്നു


ചേർത്തല ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി തൈക്കാട്ടുശേരി സി കെ കോളനിയിൽ ലോക ആദിവാസിദിനം ആചരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം പ്രമോദ്‌ ഉദ്‌ഘാടനംചെയ്‌തു. എകെഎസ്‌ ജില്ലാ പ്രസിഡന്റ്‌ വി കെ സുധീഷ്‌ അധ്യക്ഷനായി. സെക്രട്ടറി എസ്‌ പ്രതാപൻ സ്വാഗതംപറഞ്ഞു. ബിരുദാനന്തര ബിരുദ പഠനത്തിന്‌ യോഗ്യത നേടിയ ജില്ലാ കമ്മിറ്റിയംഗം കെ കെ അഭിജിത്തിനെ തൈക്കാട്ടുശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി വിശ്വംഭരൻ അനുമോദിച്ചു. ദിനാചരണത്തിൽ സമിതി അംഗത്വവിതരണം തുടങ്ങി.   Read on deshabhimani.com

Related News