സിപിഐ നേതാവ് സിപിഐ എമ്മിനൊപ്പം

ഹെൻട്രിയെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വീകരിക്കുന്നു


അരൂർ സിപിഐ നേതാവ് കെ ജി ഹെൻട്രി സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും. കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്, സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് ചേർത്തല മണ്ഡലം സെക്രട്ടറി, സിപിഐ വെട്ടയ്‌ക്കൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  സിപിഐ എം  ജില്ലാ സെക്രട്ടറി  ആർ നാസർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പ്രസാദ്, ഏരിയ സെക്രട്ടറി പി കെ സാബു, ജില്ലാ കമ്മിറ്റി അംഗം എൻ പി ഷിബു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News