കെ വി തങ്കപ്പന്‌ സ്‌മരണാഞ്‌ജലി

പുന്നപ്ര വയലാർ സമരസേനാനി കെ വി തങ്കപ്പന്റെ അഞ്ചാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം സിപിഐ എം 
ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു


മുഹമ്മ പുന്നപ്ര വയലാർ സമരസേനാനിയും സിപിഐ എം, - സിഐടിയു നേതാവുമായിരുന്ന കെ വി തങ്കപ്പന്റെ അഞ്ചാം ചരമവാർഷികം  ആചരിച്ചു. കെ വിയുടെ വീട്ടിലെ ഛായചിത്രത്തിൽ പുഷ്‌പാർച്ചന നടന്നു.  അനുസ്‌മരണ യോഗം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ചന്ദ്രബാബു അധ്യക്ഷനായി. ജി വേണുഗോപാൽ, കെ പ്രസാദ്,  പി രഘുനാഥ്, ജലജ ചന്ദ്രൻ, കെ ആർ ഭഗീരഥൻ, ജെ ജയലാൽ, ടി ഷാജി, കെ ഡി അനിൽകുമാർ, കെ സലിമോൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News