ത്രിപുരയ്‍ക്കായി കൈകോർത്ത് കേരളം

ബിജെപിയുടെ അർധ ഫാസിസ്‍റ്റ് ഭീകരവാഴ്ച്ചയ്‍ക്കെതിരെ സിപിഐ എം ആലപ്പുഴ ടൗൺഹാളിന് സമീപം സംഘടിപ്പിച്ച 
ത്രിപുര ഐക്യദാർഢ്യ സദസിൽ പങ്കെടുത്തവർ


തിരുവനന്തപുരം ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്  ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കേരളം. ബുധനാഴ്ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ ആയിരങ്ങൾ പങ്കെടുത്തു.  തിരുവനന്തപുരം നായനാർ പാർക്കിൽ  സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ജനതയ്ക്ക് കേരളം ഒന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
  ആലപ്പുഴയിൽ കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഐക്യദാർഢ്യ  സദസ് ഉദ്ഘാടനം ചെയ്തു.  കേന്ദ്രകമ്മിറ്റിയംഗം സി എസ്‌ സുജാത അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ കമ്മിറ്റിയംഗം കെ ആർ ഭഗീരഥൻ, ഡി ലക്ഷ്‌മണൻ, സൗത്ത്‌ ഏരിയ സെക്രട്ടറി വി എൻ വിജയകുമാർ, നോർത്ത്‌ ഏരിയ സെക്രട്ടറി വി ടി രാജേഷ്‌, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നഗരസഭാധ്യക്ഷ സൗമ്യ രാജ്‌  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News