28 March Thursday

ത്രിപുരയ്‍ക്കായി കൈകോർത്ത് കേരളം

സ്വന്തം ലേഖകൻUpdated: Thursday Feb 9, 2023

ബിജെപിയുടെ അർധ ഫാസിസ്‍റ്റ് ഭീകരവാഴ്ച്ചയ്‍ക്കെതിരെ സിപിഐ എം ആലപ്പുഴ ടൗൺഹാളിന് സമീപം സംഘടിപ്പിച്ച 
ത്രിപുര ഐക്യദാർഢ്യ സദസിൽ പങ്കെടുത്തവർ

തിരുവനന്തപുരം
ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്  ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കേരളം. ബുധനാഴ്ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ ആയിരങ്ങൾ പങ്കെടുത്തു. 
തിരുവനന്തപുരം നായനാർ പാർക്കിൽ  സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ജനതയ്ക്ക് കേരളം ഒന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
  ആലപ്പുഴയിൽ കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഐക്യദാർഢ്യ  സദസ് ഉദ്ഘാടനം ചെയ്തു.  കേന്ദ്രകമ്മിറ്റിയംഗം സി എസ്‌ സുജാത അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ കമ്മിറ്റിയംഗം കെ ആർ ഭഗീരഥൻ, ഡി ലക്ഷ്‌മണൻ, സൗത്ത്‌ ഏരിയ സെക്രട്ടറി വി എൻ വിജയകുമാർ, നോർത്ത്‌ ഏരിയ സെക്രട്ടറി വി ടി രാജേഷ്‌, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നഗരസഭാധ്യക്ഷ സൗമ്യ രാജ്‌  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top