ആദ്യദിനം ഇഞ്ചോടിഞ്ച്

വനിതകളുടെ 100 മീറ്ററിൽ ആർ ശ്രീലക്ഷ്മി (എസ്ഡി കോളേജ് ആലപ്പുഴ) ഒന്നാമതെത്തുന്നു


തിരുവനന്തപുരം കേരള സർവകലാശാലാ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം 24 പോയിന്റുകളോടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് മുന്നിൽ. 14 പോയിന്റോടെ അമ്പലപ്പുഴ ​ഗവ. കോളേജും ആലപ്പുഴ എസ് ഡി കോളേജും പുനലൂർ എസ് എൻ കോളേജുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സർവകലാശാലാ സിൻഡിക്കേറ്റംഗം കെ എച്ച് ബാബുജാൻ നിർവഹിച്ചു.  1500 മീറ്റർ പുരുഷ വിഭാ​ഗത്തിൽ ടി ക്രിസ്റ്റഫർ (ആലപ്പുഴ എസ്ഡി കോളേജ്) ഒന്നാമതും കെ എസ് കൈലാസ് (അമ്പലപ്പുഴ​ ​ഗവ കോളേജ്) രണ്ടാമതുമായി. 100-00 മീറ്റർ (പുരുഷ) –- ജി ​ഗോകുൽക-ൃഷ്ണ (അമ്പലപ്പുഴ ​ഗവ. കോളേജ്), എ ബാദുഷ (എസ്ഡി കോളേജ് ആലപ്പുഴ), കെ വി വിവേക് (എസ് എൻ കോളേജ് ചേർത്തല). ഷോട്ട് പുട്ട്‌ (വനിത) –- ശിൽപ്പ രാജ്(എസ് എൻ കോളേജ് പുനലൂർ), എസ് ആരതി (എൻഎസ്എസ് കോളേജ് ചേർത്തല).   ജാവലിൻ ത്രോ(വനിതാ) –- വൈഷ്ണവി ബി സുനിൽ (മാർ ഇവാനിയോസ്), എസ് ആരതി (എൻഎസ്എസ് കോളേജ് ചേർത്തല), ജിത്തു സേതുനാഥ് (സെന്റ് മൈക്കിൾസ് കോളേജ്).  ഹൈജംപ് (വനിത) –- എസ് അതുല്യ (എസ് എൻ കോളേജ് കൊല്ലം), സോണി ജോസഫ് (എൽഎൻസിപിഇ കാര്യവട്ടം), ജോസ്ന ജേക്കബ് (സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ). ഹാഫ് മാരത്തൺ (പുരുഷ) –- വി കെ വിനായക് (എസ് എൻ കോളേജ് ചേർത്തല), സനു ജോർജ് (സെന്റ് ജോൺസ് അഞ്ചൽ), എൻ ഷാജഹാൻ (അമ്പലപ്പുഴ ​ഗവ. കോളേജ്). വനിത –- മേഘ മധു (എസ് എൻ കോളേജ് പുനലൂർ), രഞ്ജന തമാങ്, ബി ആതിര (ഇരുവരും എൽഎൻസിപിഇ കാര്യവട്ടം). Read on deshabhimani.com

Related News