26 April Friday

ആദ്യദിനം ഇഞ്ചോടിഞ്ച്

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

വനിതകളുടെ 100 മീറ്ററിൽ ആർ ശ്രീലക്ഷ്മി (എസ്ഡി കോളേജ് ആലപ്പുഴ) ഒന്നാമതെത്തുന്നു

തിരുവനന്തപുരം
കേരള സർവകലാശാലാ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം 24 പോയിന്റുകളോടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് മുന്നിൽ. 14 പോയിന്റോടെ അമ്പലപ്പുഴ ​ഗവ. കോളേജും ആലപ്പുഴ എസ് ഡി കോളേജും പുനലൂർ എസ് എൻ കോളേജുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സർവകലാശാലാ സിൻഡിക്കേറ്റംഗം കെ എച്ച് ബാബുജാൻ നിർവഹിച്ചു. 
1500 മീറ്റർ പുരുഷ വിഭാ​ഗത്തിൽ ടി ക്രിസ്റ്റഫർ (ആലപ്പുഴ എസ്ഡി കോളേജ്) ഒന്നാമതും കെ എസ് കൈലാസ് (അമ്പലപ്പുഴ​ ​ഗവ കോളേജ്) രണ്ടാമതുമായി. 100-00 മീറ്റർ (പുരുഷ) –- ജി ​ഗോകുൽക-ൃഷ്ണ (അമ്പലപ്പുഴ ​ഗവ. കോളേജ്), എ ബാദുഷ (എസ്ഡി കോളേജ് ആലപ്പുഴ), കെ വി വിവേക് (എസ് എൻ കോളേജ് ചേർത്തല). ഷോട്ട് പുട്ട്‌ (വനിത) –- ശിൽപ്പ രാജ്(എസ് എൻ കോളേജ് പുനലൂർ), എസ് ആരതി (എൻഎസ്എസ് കോളേജ് ചേർത്തല).  
ജാവലിൻ ത്രോ(വനിതാ) –- വൈഷ്ണവി ബി സുനിൽ (മാർ ഇവാനിയോസ്), എസ് ആരതി (എൻഎസ്എസ് കോളേജ് ചേർത്തല), ജിത്തു സേതുനാഥ് (സെന്റ് മൈക്കിൾസ് കോളേജ്). 
ഹൈജംപ് (വനിത) –- എസ് അതുല്യ (എസ് എൻ കോളേജ് കൊല്ലം), സോണി ജോസഫ് (എൽഎൻസിപിഇ കാര്യവട്ടം), ജോസ്ന ജേക്കബ് (സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ). ഹാഫ് മാരത്തൺ (പുരുഷ) –- വി കെ വിനായക് (എസ് എൻ കോളേജ് ചേർത്തല), സനു ജോർജ് (സെന്റ് ജോൺസ് അഞ്ചൽ), എൻ ഷാജഹാൻ (അമ്പലപ്പുഴ ​ഗവ. കോളേജ്). വനിത –- മേഘ മധു (എസ് എൻ കോളേജ് പുനലൂർ), രഞ്ജന തമാങ്, ബി ആതിര (ഇരുവരും എൽഎൻസിപിഇ കാര്യവട്ടം).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top