എംഡിഎംഎയുമായി യുവാവ് പിടിയിൽ

സോനു തമ്പി


കായംകുളം ഒരുഗ്രാം 600 മില്ലിഗ്രാം എംഡിഎംഎയുമായി ചേരാവള്ളി മുറിയിൽ  പേട്ടയിൽ പുത്തൻവീട്ടിൽ സോനു തമ്പി (25)യെ അറസ്‌റ്റുചെയ്‌തു. മയക്കുമരുന്നിന്റെ  ഉറവിടം ഉൾപ്പെടെ വിവരം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 
  ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈഎസ്‌പി അലക്‌സ്‌ ബേബിയുടെ മേൽനോട്ടത്തിലാണ്‌ അറസ്‌റ്റ്‌. 
  സിഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ശ്രീകുമാർ, ഉദയകുമാർ പൊലീസുകാരായ ദീപക്, വിഷ്‌ണു, അനീഷ്, ഷാജഹാൻ, ഫിറോസ്, ബിനുമോൻ എന്നിവരും സംഘത്തിലുണ്ടായി.   Read on deshabhimani.com

Related News