എസ് ഗോവിന്ദക്കുറുപ്പിനെ അനുസ്‌മരിച്ചു

എസ് ഗോവിന്ദക്കുറുപ്പ് അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എംഎൽഎയുമായിരുന്ന എസ് ഗോവിന്ദക്കുറുപ്പിന്റെ 20–ാമത് ചരമവാർഷികം ചെട്ടികുളങ്ങരയിൽ ആചരിച്ചു. ക്ഷേത്ര ജങ്ഷനിൽ അനുസ്‌മരണയോഗം  ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു.    മതേതരം എന്ന വാക്ക് ബിജെപിക്ക് ഇഷ്‌ടമല്ലെന്നും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവർ കപടദേശീയത പറഞ്ഞ് ജനത്തെ പറ്റിക്കുന്നുവെന്നും നാസർ പറഞ്ഞു. രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നു. ഭരണഘടനയെ അട്ടിമറിക്കുന്നു. കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ കഴിവില്ല. അവർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഇടതുപക്ഷത്തിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.    ആർ ഹരിദാസൻനായർ അധ്യക്ഷനായി. അഡ്വ. ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ മധുസൂദനൻ, കോശി അലക്‌സ്‌, ലീല അഭിലാഷ്, എം എസ് അരുൺകുമാർ എംഎൽഎ, സി സുധാകരക്കുറുപ്പ്, അഡ്വ. ജി അജയകുമാർ, എൻ ഇന്ദിരാദാസ്, കെ ശ്രീപ്രകാശ്, കെ ജെ ജോയി എന്നിവർ സംസാരിച്ചു. എസ് സുനിൽകുമാർ സ്വാഗതം പറഞ്ഞു.   ലോക്കൽ കേന്ദ്രങ്ങളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും  പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തി. കമുകിൻവിള, ചാക്കട ഗുരുമന്ദിരം, തട്ടക്കാട്ടുപടി എന്നിവിടങ്ങളിൽനിന്ന് അനുസ്‌മരണറാലികൾ ആരംഭിച്ചു. Read on deshabhimani.com

Related News