26 April Friday

എസ് ഗോവിന്ദക്കുറുപ്പിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

എസ് ഗോവിന്ദക്കുറുപ്പ് അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എംഎൽഎയുമായിരുന്ന എസ് ഗോവിന്ദക്കുറുപ്പിന്റെ 20–ാമത് ചരമവാർഷികം ചെട്ടികുളങ്ങരയിൽ ആചരിച്ചു. ക്ഷേത്ര ജങ്ഷനിൽ അനുസ്‌മരണയോഗം  ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. 
  മതേതരം എന്ന വാക്ക് ബിജെപിക്ക് ഇഷ്‌ടമല്ലെന്നും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവർ കപടദേശീയത പറഞ്ഞ് ജനത്തെ പറ്റിക്കുന്നുവെന്നും നാസർ പറഞ്ഞു. രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നു. ഭരണഘടനയെ അട്ടിമറിക്കുന്നു. കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ കഴിവില്ല. അവർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഇടതുപക്ഷത്തിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 
  ആർ ഹരിദാസൻനായർ അധ്യക്ഷനായി. അഡ്വ. ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ മധുസൂദനൻ, കോശി അലക്‌സ്‌, ലീല അഭിലാഷ്, എം എസ് അരുൺകുമാർ എംഎൽഎ, സി സുധാകരക്കുറുപ്പ്, അഡ്വ. ജി അജയകുമാർ, എൻ ഇന്ദിരാദാസ്, കെ ശ്രീപ്രകാശ്, കെ ജെ ജോയി എന്നിവർ സംസാരിച്ചു. എസ് സുനിൽകുമാർ സ്വാഗതം പറഞ്ഞു.
  ലോക്കൽ കേന്ദ്രങ്ങളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും  പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തി. കമുകിൻവിള, ചാക്കട ഗുരുമന്ദിരം, തട്ടക്കാട്ടുപടി എന്നിവിടങ്ങളിൽനിന്ന് അനുസ്‌മരണറാലികൾ ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top