സിൽവർജൂബിലി മന്ദിരം സമർപ്പണം ഇന്ന്

ബുധനാഴ്‌ച ഉദ്ഘാടനംചെയ്യുന്ന ശ്രീനാരായണ സെൻട്രൽ സ്‌കൂൾ 
സിൽവർജൂബിലി മന്ദിരം


കായംകുളം  ശ്രീനാരായണ സെൻട്രൽ സ്‌കൂൾ സിൽവർജൂബിലി മന്ദിരം സമർപ്പണം ബുധൻ പകൽ 11ന്‌ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തും. സ്‌കൂൾ മാനേജർ വി ചന്ദ്രദാസ് അധ്യക്ഷനാകും.  എസി ഡിജിറ്റൽ ക്ലാസ്റൂം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആർ നാസർ ഉദ്ഘാടനംചെയ്യും. യു പ്രതിഭ എംഎൽഎ, നഗരസഭാധ്യക്ഷ പി ശശികല എന്നിവർ മുഖ്യപ്രഭാഷണം നടത്തും.  പ്രിൻസിപ്പൽ ഡോ. എസ് ബി ശ്രീജയ റിപ്പോർട്ട് അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ മാനേജർ വി ചന്ദ്രദാസ്, സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, വൈസ്‌പ്രസിഡന്റ്‌ കെ ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News