20 April Saturday

സിൽവർജൂബിലി മന്ദിരം സമർപ്പണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

ബുധനാഴ്‌ച ഉദ്ഘാടനംചെയ്യുന്ന ശ്രീനാരായണ സെൻട്രൽ സ്‌കൂൾ 
സിൽവർജൂബിലി മന്ദിരം

കായംകുളം 
ശ്രീനാരായണ സെൻട്രൽ സ്‌കൂൾ സിൽവർജൂബിലി മന്ദിരം സമർപ്പണം ബുധൻ പകൽ 11ന്‌ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തും. സ്‌കൂൾ മാനേജർ വി ചന്ദ്രദാസ് അധ്യക്ഷനാകും. 
എസി ഡിജിറ്റൽ ക്ലാസ്റൂം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആർ നാസർ ഉദ്ഘാടനംചെയ്യും. യു പ്രതിഭ എംഎൽഎ, നഗരസഭാധ്യക്ഷ പി ശശികല എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 
പ്രിൻസിപ്പൽ ഡോ. എസ് ബി ശ്രീജയ റിപ്പോർട്ട് അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ മാനേജർ വി ചന്ദ്രദാസ്, സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, വൈസ്‌പ്രസിഡന്റ്‌ കെ ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top