അനർഹരുടെ 57 റേഷന്‍കാര്‍ഡ്‌ പിടിച്ചു



    ആലപ്പുഴ അനധികൃമായി കൈവശംവച്ച 57 റേഷൻകാർഡ്‌ ‘ഓപ്പറേഷൻ യെല്ലോ’ പരിശോധനയിൽ പിടിച്ചെടുത്തു. സർക്കാർ ഉദ്യോഗസ്ഥരടക്കം മുൻഗണന കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായി കണ്ടെത്തി. എയർ കണ്ടീഷൻ ചെയ്‌ത വീടുള്ളവരും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തൃതിയുള്ള വീടുള്ളവരും ഒന്നിലധികം നാലുചക്ര വാഹനങ്ങളുള്ളവരും സബ്‌സിസി കാർഡ് അംഗങ്ങളായി തുടരുന്നതായി പരിശോധനയിൽ കണ്ടെത്തി.  അനർഹമായി മുൻഗണന റേഷൻകാർഡുകൾ കൈവശം വയ്‌ക്കുന്നവരെ കണ്ടെത്താൻ പൊതുവിതരണവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസർ ടി ഗാനാദേവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃമായി കൈവശംവച്ച 39 മുൻഗണനാ കാർഡുകളും 18 സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തു. അമ്പലപ്പുഴ താലൂക്കിലെ കോമന, കാക്കാഴം,  പ്രദേശങ്ങളിലായിരുന്നു പരിശോധന.   പിടിച്ചെടുത്ത കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി പിഴ ഈടാക്കും. അമ്പലപ്പുഴ താലൂക്ക്‌ സപ്ലൈ ഓഫീസർ എൽ സി സീന, റേഷനിങ് ഇൻസ്‌പെക്‌ടർമാരായ ഷാഹിന അബ്‌ദുള്ള, വി ബിജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.  Read on deshabhimani.com

Related News